Blog Detaisl

നരബലി: കുറ്റവാളികൾ ശിക്ഷിക്കപ്പെടണം : ക്യു.കെ.ഐ.സി.

ദോഹ: കേരള മന:സാക്ഷിയെ ഞെട്ടിച്ച തിരുവല്ല ഇലന്തൂരിലെ ഇരട്ടക്കൊലപാതകം  നരബലിയെന്ന് പോലീസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാൻ ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് ഖത്തർ കേരള ഇസ്‌ലാഹി സെന്റർ സെക്രട്ടറിയേറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഈ സംഭവം കേരളത്തിനാകമാനം അപമാനമാണ്. ഞെട്ടലോടെയല്ലാതെ ഈ വർത്ത ശ്രവിക്കാനാവില്ല. ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിൽ അവയവ മാഫിയകളുടെ കരങ്ങൾ കൂടി ഉണ്ടായേക്കാമെന്ന ആരോപണങ്ങൾ ഉയർന്ന നിലക്ക് ഇതും അന്വേഷണ പരിധിയിലുൾപ്പെടുത്തി സംശയ ദുരീകരണമുണ്ടാക്കണമെന്നും പ്രമേയം കൂട്ടിച്ചേർത്തു.

സാമ്പത്തിക മോഹങ്ങൾ, ലഹരി, വഴിവിട്ട ലൈംഗികത എന്നിവയുടെ സംയോജനം മനുഷ്യരെ മൃഗങ്ങളെക്കാൾ അധപതിപ്പിക്കുമെന്നതിൻ്റെ നേർസാക്ഷ്യമാണിതെല്ലാമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. സ്വലാഹുദ്ധീൻ സ്വലാഹി, മുജീബ് റഹ്മാൻ മിശ്കാത്തി, മുഹമ്മദലി മൂടാടി , സെലു അബൂബക്കർ , ഫൈസൽ സലഫി, ഉസ്മാൻ വിളയൂർ, ശബീറലി അത്തോളി എന്നിവർ സംസാരിച്ചു.