ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ സ്റ്റുഡന്റ്സ് വിംഗിന്റെ നേതൃത്വത്തില്‍ 4 മുതല്‍ 10 വരെ പ്രായത്തിലുള്ള കുട്ടികള്‍ക്കായി ‘ലിറ്റില്‍ വിംഗ്‌സ്’ ബാല സമ്മേളനം സംഘടിപ്പിച്ചു.
ആകര്‍ഷകമായ കളിയും ചിരിയും പാട്ടുകളുമായി സംഘടിപ്പിച്ച പരിപാടിക്ക് ക്യു കെ.ഐ.സി ജന: സെക്രട്ടറി സ്വലാഹുദ്ധീന്‍ സ്വലാഹി നേതൃത്വം നല്‍കി. ഇഹലോകജീവിതത്തിന്റെ ലക്ഷ്യവും, നന്മയും തിന്മയും തിരിച്ചറിഞ്ഞ് ജീവിതലക്ഷ്യം നേടുന്നതിനായുള്ള വഴികള്‍ ലളിതമായ രീതിയില്‍ അദ്ദേഹം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി. പ്രവാചകന്‍ പഠിപ്പിച്ച നല്ല പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി ഒരു ഉത്തമ വ്യക്തിയായി സമൂഹത്തിന് വെളിച്ചം നല്‍കുന്നവരായി മാറാന്‍ അദ്ദേഹം കുട്ടികളെ പ്രചോദിപ്പിച്ചു.
ചടങ്ങില്‍ സ്റ്റുഡന്റ്‌സ് വിംഗ് കണ്‍വീനര്‍ അസ്ലം കാളികാവ്, ജൈസല്‍ ബാലുശ്ശേരി എന്നിവര്‍ സംബന്ധിച്ചു