ഖത്തർ കേരള ഇസ്‌ലാഹി സെന്റർ മുഴുവൻ യൂനിറ്റുകളിലുമായി സംഘടിപ്പിക്കുന്ന 'ചലനം' യൂനിറ്റ് തല സംഗമം വക്റ യൂനിറ്റിൽ സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് അബ്ദുൽറഊഫിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പ്രവർത്തന റിപ്പോർട്ട് അവതരണം നടത്തി.
ക്യു.കെ.ഐ.സി. പ്രസിഡന്റ് മുജീബ് റഹ്മാൻ മിശ്കാത്തി മുഖ്യപ്രഭാഷണം നടത്തി. ഒരു സംഘത്തിലെ വ്യത്യസ്തരായ അംഗങ്ങളുമായി ഒരു സംഘാടകൻ ഇടപെടേണ്ടുന്ന രീതികൾ ഉദാഹരണ സഹിതം അദ്ദേഹം വിശദീകരിച്ചത് സദസ്യരിൽ കൗതുകമുണർത്തി. സംഘാടനത്തിലെ ആസൂത്രണം മുതൽ പരിപാടി അവസാനിക്കുന്നത് വരെയുളള വ്യത്യസ്ത ഘടകങ്ങൾ അദ്ദേഹം ലളിതമായി വിശദീകരിച്ചു.
ക്യു.കെ.ഐ.സി. ജന: സെക്രട്ടറി സ്വലാഹുദ്ധീൻ സ്വലാഹി, ട്രഷറർ മുഹമ്മദലി മൂടാടി, സി.പി.ശംസീർ ഒ.എ.കരീം, ഷഹാൻ വി.കെ എന്നിവർ സംബന്ധിച്ചു.ട്രഷറർ ഇസ്മാഇൽ മൂടാടി നന്ദി പറഞ്ഞു