ദോഹ: ഖത്തർ കേരളാ ഇസ്‌ലാഹി സെൻ്ററിൻ്റെ നേതൃത്വത്തിൽ യൂനിറ്റ് തലങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പ്രവർത്തകർക്കായി സോഷ്യൽ മീഡിയ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. സമൂഹത്തെ അധാർമ്മികതകളിലേക്ക് നയിക്കുന്ന പ്രവണതകൾക്ക് തടയിടാനും വരും തലമുറയെ നന്മകളിലൂടെ വഴിനടത്താനും ഇത്തരം പരിപാടികളിലൂടെ സാധിക്കേണ്ടതുണ്ടെന്ന് ക്യു.കെ.ഐ. സി പ്രസിഡൻ്റ് മുജീബ് റഹ്മാൻ മിശ്കാത്തി ഉൽഘാടന പ്രസംഗത്തിൽ സദസ്യരെ ഉണർത്തി.
'വിരൽതുമ്പിലെ പ്രതിഫലങ്ങൾ ' എന്ന വിഷയത്തിൽ നടന്ന വർക്ക്ഷോപ്പിന് ആസിഫ് തുവ്വക്കുന്ന് നേതൃത്വം നൽകി. ഒരു ചെറുവിരലനക്കത്തിലൂടെ എത്തിപ്പിടിക്കാവുന്ന വലിയ നേട്ടങ്ങൾ അദ്ദേഹം വിശദീകരിച്ചു. ശഹീൻ തിരൂർ, സി.പി.ഷംസീർ, സലു അബൂബക്കർ ഷഹാൻ വി.കെ, ഷാനിദ് പയ്യോളി, അബ്ദുൽ വഹാബ് സംസാരിച്ചു.
Media Wing
QKIC
Mob: 33105963