Blog Detaisl

ടീൻസ്പേസ് വിദ്യാർത്ഥി സമ്മേളനം സംഘടിപ്പിച്ചു.

ദോഹ: ഖത്തറിലെ മലയാളി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ടീൻസ്പേസ് കൗമാര വിദ്യാർത്ഥി സമ്മേളനം സമാപിച്ചു.

ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വി.ഐ.പി ഹാളിൽ നടന്ന പരിപാടിയിൽ ഖത്തറില വിവിധ സ്കൂളുകളിൽ നിന്നായി നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.

ബിൻ സൈദ് ഇസ്‌ലാമിക് കൾച്ചറൽ സെൻ്റർ പബ്ലിക് റിലേഷൻ സെക്രട്ടറി ഡോ. മുക്താർ മുഹമ്മദ് മുക്താർ ഉൽഘാടനം ചെയ്ത സമ്മേളത്തിൽ ഫറൂക് ട്രെയിനിംഗ് കോളേജ് പ്രൊഫസർ ഡോ. ജൗഹർ മുനവ്വിർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും സാമൂഹിക ബോധവും ഇസ്ലാമിക മൂല്യബോധവും വളർത്തുന്നതിനുള്ള വേദിയായി സമ്മേളനം മാറി. വിദ്യാർത്ഥികൾക്ക് ഇസ്‌ലാമിക ജീവിതമാർഗ്ഗം പരിചയപ്പെടുത്തുന്നതിലും സമൂഹത്തിൽ ഉണർവുള്ള പൗരന്മാരായി വളരാൻ പ്രചോദനം നൽകുകയും ചെയ്യുന്നതിൽ സമ്മേളനത്തിലെ വിവിധ സെഷനുകൾ സഹായകരമായി.

കൗമാര പ്രായത്തിൽ വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത സമ്മേളനത്തിൽ വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ഡോ. ജൗഹർ മുനവ്വിർ ഉത്തരം നൽകി.

ബിൻ സൈദ് ഇസ്‌ലാമിക് സെൻ്റർ പ്രതിനിധി അബ്ദുൽ റഷീദ് കൗസരി , കെ.ടി. ഫൈസൽ സലഫി , മുജീബ്റഹ്മാൻ മിശ്കാത്തി, ജൈസൽ എ.കെ, അസ്‌ലം കാളികാവ്, ഹസീബ്, മുബീൻ പട്ടാണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.