Blog Detaisl

ദൗറത്തുൽ ഇൽമിയ്യ സമാപിച്ചു

നബി (സ) യുടെ നമസ്ക്കാരം ഒരു സമഗ്ര പഠനം എന്ന ഏറെ പഠനാർഹമായ വിഷയത്തിൽ ഒക്ടോബർ 31, നവംബർ 1, 2 തിയ്യതികളിൽ ഖത്തർ കേരള ഇസ്‌ലാഹി സെൻ്റർ ദഅവ വകുപ്പ് സംഘടിപ്പിച്ച ദൗറത്തുൽ ഇൽമിയ സമാപിച്ചു.

മൂന്നു ദിവസങ്ങളിലായി രാത്രി 7:30 മുതൽ 9:30 വരെ. സലത്ത ജദീദ് QKIC ഹാളിൽ നടന്ന ദൗറയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത അൻപതോളം പഠിതാക്കൾ പങ്കെടുത്തു.

 

അവസാന ദിവസം സംശയനിവാരണത്തിനുള്ള അവസരവും ക്ലാസിനെ അടിസ്ഥാനമാക്കിയുള്ള പരീക്ഷയും സംഘടിപ്പിച്ചു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും മികച്ച വിജയം നേടിയവർക്ക് സമ്മാന ദാനവും ഉണ്ടായിരിക്കും.

ഓരോ മാസവും വ്യത്യസ്ത വിഷയങ്ങളിലുള്ള ദൗറകൾ തുടർന്നും സംഘടിപ്പിക്കുന്നതാണ്.

 

പ്രാർത്ഥനയോടെ,

ദഅവ വിങ്
ക്യു.കെ.ഐ.സി