Blog Detaisl

ക്യു.കെ.ഐ.സി 'പെരുന്നാൾ വൈബ് ' ഈദ് സംഗമം സംഘടിപ്പിച്ചു.

ദോഹ: ക്യു.കെ.ഐ.സി ക്രിയേറ്റിവിറ്റി വിംഗ് ഈദുൽ അദ്ഹയോടനുബന്ധിച്ച് 'പെരുനാൾ വൈബ്' ഈദ് സംഗമം സംഘടിപ്പിച്ചു.  പ്രസിഡന്റ്  കെ.ടി. ഫൈസൽ സലഫി അധ്യക്ഷത വഹിച്ച സംഗമത്തിൽ പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി ഈദ് സന്ദേശം കൈമാറി. സെക്രട്ടറി ശബീറലി അത്തോളി, ട്രഷറർ മുഹമ്മദലി മൂടാടി എന്നിവർ സംസാരിച്ചു. സംഗമത്തോടനുബന്ധിച്ച് നടന്ന കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, ക്വിസ് മത്സരം, ജസ്റ്റ് എ മിനുറ്റ് ടോക് എന്നിവക്ക് മുർഷിദ് മങ്കട, മുഹമ്മദ് ഫെബിൽ , സെലു അബൂബക്കർ എന്നിവർ നേതൃത്വം നൽകി. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം കെ.ടി. ഫൈസൽ സലഫി,  ഖാലിദ് കട്ടുപ്പാറ, ഇസ്മാഇൽ നന്തി, കെ.ടി. അബ്ദുറഹ്മാൻ എന്നിവർ നിർവ്വഹിച്ചു