ദോഹ : ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് QKIC ക്രിയേറ്റിവിറ്റി വിംഗ് നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ Red Warriers നെ 10 വിക്കറ്റിന് തോൽപ്പിച്ച് White Army ജേതാക്കളായി ആദ്യം ബാറ്റ് ചെയ്ത Red Warriors നിശ്ചിത 6 ഓവറിൽ 6 വിക്കറ്റിന് 36 റൺസെടുത്തു മറുപടി ബാറ്റിംഗിനിറങ്ങിയ White Army ഓപണർമാരുടെ മികവിൽ 11 പന്തുകൾ ബാക്കി നിൽകെ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം മറികടന്നു. നേരത്തെ നടന്ന ലൂസേഴ്സ് ഫൈനലിൽ 6 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 54 റൺസെന്ന മികച്ച ലക്ഷ്യം കുറിച്ച Blue Legends നെ അനായാസ കളി കാഴ്ചവെച്ച ഓപണർമാരിലൂടെ 4.4 ഓവറിൽ Yellow Strikers ഒരു വിക്കറ്റ് നഷ്ടത്തിൽ പരാജയപ്പെടുത്തി. വിജയികൾക്ക് QKIC സെക്രട്ടറി സ്വലാഹുദ്ധീൻ സ്വലാഹി, ട്രഷറർ മുഹമ്മദലി മൂടാടി, ഫൈസൽ സലഫി എടത്തനാട്ടുകര എന്നിവർ ട്രോഫികൾ സമ്മാനിച്ചു.