Blog Detaisl

ജൂനിയർ ഫുട്ബോൾ ടൂർണമെന്റ് ബ്ലൂ ലെജന്റ്സ് ചാമ്പ്യൻമാരായി

ഖത്തർ കേരള ഇസ്‌ലാഹി സെന്റർ ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ തലത്തിൽ ബ്ലൂ ലെജന്റ്സ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനലിൽ പൊരുതിക്കളിച്ച റെഡ്  വാരിയേഴ്സിനെ ആദിൽ നൗഷാദ് നേടിയ ഒരു ഗോളിന് മറികടന്നാണ് ബ്ലൂ ലെജന്റ്സ് ചാമ്പ്യന്മാരായത്.

ലൂസേഴ്സ് ഫൈനലിൽ  ശക്തമായി മുന്നറിയ വൈറ്റ് ആർമിയെ കളിയുടെ അവസാന നിമിഷം മുഹമ്മദ് ഉമൈർ നേടിയ ഒരു ഗോളിന് മറികടന്ന് യെല്ലോ സ്ട്രൈക്കേഴ്സ് മൂന്നാം സ്ഥാനം നേടി.

ആദ്യം നടന്ന ക്വാളിഫയർ റൗണ്ടിൽ മികച്ച കളി കാഴ്ചവെച്ച വൈറ്റ് ആർമിയെ ആദിൽ നൗഷാദിന്റെ ഇരട്ട ഗോളിലൂടെ 2-1 ന്  കീഴടക്കിയാണ് ബ്ലൂ ലെജന്റ് സ് ഫൈനലിലെത്തിയത്. വൈറ്റ് ആർമിക്ക് വേണ്ടി ഇജാസ് അബ്ദുല്ല ഒരു ഗോൾ നേടി.

രണ്ടാം ക്വാളിഫയറിൽ മികച്ച കളി കാഴ്ചവെച്ച യെല്ലോ സ്ട്രൈക്കേഴ്സിനെ ശഹ്സാദ് സിദ്ദീഖും, റസാനും നേടിയ ഗോളുകളിലൂടെ 2-0 ന് കീഴടക്കി റെഡ് വാരിയേഴ്സ് ഫൈനലിലെത്തുകയായിരുന്നു.