ദോഹ: ശൈഖ് അബ്ദുല്ലാ ബിൻ സൈദ് ആലു മഹ്മൂദ് ഇസ്‌ലാമിക് കൾച്ചറൽ സെന്ററിനു കീഴിൽ ഖത്തർ കേരള ഇസ്‌ലാഹി സെന്റർ അബൂഹമൂർ ജാസിം ദർവിഷ് മസ്ജിദ് ഗ്രൗണ്ടിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
മുതിർന്നവർക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച വിവിധ വിജ്ഞാന മത്സരങ്ങൾ നിറം പകർന്ന സംഗമത്തിൽ കെ.ടി. ഫൈസൽ സലഫി, മുജീബ് റഹ്മാൻ മിശ്കാത്തി എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.
ബിൻ സൈദ് കൾച്ചറൽ സെന്റർ കമ്മ്യൂണിറ്റി പ്രോഗ്രാം കോ- ഓർഡിനേറ്റർ അബ്ദുൽ റഷീദ് അൽ കൗസരി, അബ്ദുല്ലത്തീഫ് സുല്ലമി, ഉമർ സ്വലാഹി, മുഹമ്മദലി മൂടാടി,അൻവർ കടവത്തൂർ, ഉമർ ഫൈസി, ഉസ്മാൻ വിളയൂർ, ഖാലിദ് കട്ടുപ്പാറ എന്നിവർ സംബന്ധിച്ചു.