Blog Detaisl

വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് മദ്റസ പൊതുപരീക്ഷ; അൽമനാർ മദ്റസ ഖത്തറിലെ പരീക്ഷ കേന്ദ്രമാവും

ദോഹ :വിസ്ഡം എഡ്യൂക്കേഷൻ വിംഗ് വിവിധ ഗൾഫ് രാജ്യങ്ങളിലായി നടത്തുന്ന  മദ്റസ ബോർഡ് എക്സാമിന്റെ ഭാഗമായി മെയ്‌ 24ന് തുടക്കമാവുന്ന പൊതു പരീക്ഷക്ക്‌ ഖത്തറിലെ സലത ജദീദിൽ പ്രവർത്തിക്കുന്ന അൽമനാർ മദ്റസ പരീക്ഷ കേന്ദ്രമായിരിക്കുമെന്ന് പ്രിൻസിപ്പൾ മുജീബ് റഹ്മാൻ മിശ്കാത്തി അറിയിച്ചു.

ജി സി സി രാജ്യങ്ങളിലുടനീളം വിവിധ കേന്ദ്രങ്ങളിലായിട്ടാണ് വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ അഞ്ച്,എട്ട് എന്നീ ക്ലാസ്സുകളിലെ പൊതു പരീക്ഷ നടക്കുന്നത്. പരീക്ഷക്കുവേണ്ടിയുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി അദ്ദേഹം കൂട്ടിച്ചേർത്തു

2024/25 അദ്ധ്യായന വർഷത്തെക്കുള്ള അൽമനാർ മദ്റസ അഡ്മിഷൻ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. .കൂടുതൽ വിവരങ്ങൾക്ക് 60004486,55559756 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.