Blog Detaisl

പലസ്തീൻ വിഷയം ഖത്തറിന്റെ നടപടി മാതൃകാപരം :ക്യു.കെ.ഐ.സി

ദോഹ:കൊളോണിയല്‍ ശക്തികളുടെ സഹായത്തോടെ  നടക്കുന്ന സയണിസ്റ്റ് അധിനിവേശത്തിനെതിരെയുളള പലസ്തീൻ ജനതയുടെ പോരട്ടം നിലനില്പിന്റേതാണെന്നും, പ്രദേശത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന യുദ്ധസാഹചര്യം അവസാനിപ്പിക്കാന്‍ ലോകനേതാക്കള്‍ ഫലപ്രദമായി ഇടപെടണമെന്നും ഖത്തർ കേരള ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച വിസ്ഡം ഡെ സംഗമങ്ങൾ അഭിപ്രായപ്പെട്ടു.

 തങ്ങളുടെ മാതൃരാജ്യത്ത് സമാധാനപരമായി ജീവിക്കാന്‍  പലസ്തീനികള്‍ പോരാടിക്കൊണ്ടിരിക്കുകയാണ്.  സയണിസ്റ്റുകളുടെ അധിനിവേശത്തിനെതിരെയുള്ള കാലങ്ങളായുള്ള പോരാട്ടത്തിന് അറുതിവരുത്താൻ ബന്ധപ്പെട്ടവർ ശ്രദ്ദിക്കണമെന്നും വിഷയത്തിൽ ഖത്തറിന്റെ ഇടപെടൽ സ്വാഗതാർഹമാണെന്നും  സംഗമം കൂട്ടിച്ചേർത്തു.

ഖത്തർ കേരള ഇസ്‌ലാഹി സെന്ററിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ഉണർവ്വ് പകർന്ന വിസ്ഡം ഡെ സംഗമങ്ങൾ മതമനുസരിച്ച് ജീവിക്കുന്നവരെ പോലും തട്ടമഴിപ്പിക്കാൻ ശ്രമിക്കുന്ന നവനാസ്തിക- ലിബറലിസത്തിന്റ കപടമുഖം തിരിച്ചറിഞ്ഞു സമൂഹത്തെ ബോധവത്കരിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്നും, പ്രയാസങ്ങക്കിടയിലും സത്യസന്ദേശ പ്രബോധന പ്രവർത്തനം നിലക്കാതെ മുന്നോട്ട് കൊണ്ട് പോകേണ്ട ഉത്തരവാദിത്തം നാം നിർവഹിക്കണമെന്നും പ്രവർത്തകരെ ഉണർത്തി. 

നന്മയുടെ വാഹകരാവാനും പ്രസന്ധികളിൽ തളരാതെ മുന്നോട്ടു പോവാനും സാധിക്കണമെന്നും  "നന്മയിൽ ഉറച്ച് നിൽക്കുക"  എന്ന പ്രമേയത്തിൽ മത്വാർ ഖദീം,ഹിലാൽ,സലത്ത,ബിൻ മഹ്മൂദ്, ഐൻ ഖാലിദ്,മൈദർ ,ഇൻഡസ്ട്രിയൽ ഏരിയ,ബിൻ ഉംറാൻ, വക്റ, മമ്മൂറ  എന്നീ മേഖലകളിൽ നടന്ന സംഗമം പ്രവർത്തകരെ ഉണർത്തി. പരിപാടിയിൽ വിസ്‌ഡം ഇസ്ലാമിക്   ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫിന്റെ സന്ദേശം പ്രവർത്തകർക്ക് ഉണർവ്വേകി.

ക്യു.കെ.ഐ.സി യുടെ പ്രവർത്തനങ്ങളെ പറ്റി കൂടുതൽ അറിയാൻ 60004485 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു. പരിപാടികൾക്കു ഖത്തർ കേരള  ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി സലാഹുദ്ധീൻ സലാഹി , പ്രസിഡന്റ് മുജീബ് റഹ്മാൻ മിശ്കാത്തി എന്നിവർ നേതൃത്വം നൽകി.