ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെന്റർ 2024- 25 വർഷത്തേക്കുള്ള ഭാരവാഹികളെ കേന്ദ്ര കൗൺസിൽ യോഗം തിരഞ്ഞെടുത്തു. പ്രസിഡന്റായി കെ.ടി. ഫൈസൽ സലഫിയും, ജന: സെക്രട്ടറിയായി മുജീബ് റഹ്മാൻ മിശ്കാത്തിയും , ട്രഷററായി മുഹമ്മദലി മൂടാടിയും തിരഞ്ഞെടുക്കപ്പെട്ടു. ഉമർ സ്വലാഹി, ഖാലിദ് കടുപ്പാറ, അൻവർ കടവത്തൂർ എന്നിവർ വൈസ് പ്രസിഡന്റുമാരായും, സ്വലാഹുദ്ധീൻ സ്വലാഹി, ഷബീറലി അത്തോളി, അബ്ദുൽ ഹക്കീം പിലാത്തറ, സെലു അബൂബക്കർ, ശഹാൻ വി.കെ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
കേന്ദ്ര എക്സിക്യുട്ടീവിൽ വിവിധ വകുപ്പ് കൺവീനർമാരായി ഫൈസൽ സലഫി എടത്തനാട്ടുകര , അബ്ദുൽ കഹാർ ചെർപ്പുളശ്ശേരി, അബ്ദുൽ വഹാബ് ഉളിയിൽ, ഹാഷിർ മൂടാടി, ജൈസൽ കിനാലൂർ , ഫെബിൽ ചേലേമ്പ്ര, ഡോ.അബ്ദുല്ല , മുഹമ്മദ് എൻ ടി, ആഷിഖ് മങ്കട, ഇസ്മാഇൽ നന്തി, അനീസ് മാസ്റ്റർ , അബ്ദുല്ലത്തീഫ് മയ്യിൽ എന്നിവരെയും നിയമിച്ചു.--