Blog Detaisl

മയക്കുമരുന്നിനെതിരായ കേരള സർക്കാർ നീക്കം സ്വാഗതാർഹം : QKIC

ദോഹ :കേരളത്തിന് വൻ ഭീഷണിയായി മാറുന്ന മയക്കു മരുന്നിനെതിരായ സർക്കാർ നീക്കം സ്വാഗതാർഹമാണെന്ന് വിസ്‌ഡം ഖത്തർ കേരള ഇസ്ലാഹി സെന്റര് കൗൺസിൽ അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.

സാമൂഹിക വിപത്തായ മയക്കുമരുന്നിനെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത് തികച്ചും പ്രശംസനീയമാണ്. ഭാവി കേരളത്തെ അപകട പെടുത്തുകയും സമൂഹത്തെ ക്രിമിനൽ വൽക്കരിക്കുകയും ചെയ്യുന്ന ലഹരി വിശ്വാസികളെ സംബന്ധിച്ചടത്തോളം സ്വർഗ്ഗപ്രവേശം അസാധ്യമാക്കുന്നു. ഇത്തരം കേസുകളിൽ അകപ്പെടുന്നവർക്കുള്ള ശിക്ഷ കഠിനമാക്കാനുള്ള തീരുമാനം ഇതിന്റെ വിപത്തും വ്യാപ്തിയും ഭരണകർത്താക്കൾക്ക് ബോധ്യപ്പെട്ടതിന്റെ തെളിവാണ്. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ച ബോധവത്കരണ ക്യാമ്പയിനിനു കൗൺസിൽ പൂർണ്ണ പിന്തുണ അറിയിക്കുന്നു.

എന്നാൽ , ഇതിന്റെ തുടർച്ച എന്ന നിലയിൽ മദ്യം അടക്കമുള്ള എല്ലാ ലഹരി വസ്തുക്കളുടെയും ലഭ്യതയും വിപണനവും നിയന്ത്രിക്കാനും സർക്കാർ നടപടികൾ ഉണ്ടാവണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തുള്ള ലഹരിയുടെ സുലഭമായ ലഭ്യത തടയാൻ രക്ഷിതാക്കളെയും നാട്ടുകാരെയും കൂടി ഉൾപ്പെടുത്തി കർമ പദ്ധതി നടപ്പാക്കാൻ ശ്രമങ്ങൾ ഉണ്ടാവണം, കൌൺസിൽ അഭിപ്രായപ്പെട്ടു.

യോഗത്തിൽ , സലാഹുദ്ധീൻ സലാഹി , മുജീബ് റഹ്മാൻ മിശ്കതി, സി പി സംശീർ, ഷെഹൻ വി കെ, അസ്‌ലം കാളികാവ്, ഉമർ ഫൈസി എന്നിവർ സംബന്ധിച്ചു.

 

മീഡിയ വിംഗ്, QKIC