Blog Detaisl

ഇൻഡസ്ട്രിയൽ ഏരിയ ക്യു.എച്ച്.എൽ.എസിന് തുടക്കം കുറിച്ചു

ദോഹ: ഇൻഡസ്ട്രിയൽ ഏരിയ ഭാഗത്ത് താമസിക്കുന്ന മലയാളികൾക്ക് വ്യവസ്ഥാപിതമായ ക്വുർആൻ പഠനം ഉറപ്പ് വരുത്തുന്നതിനായി ഖത്തർ കേരള ഇസ്‌ലാഹി സെന്റർ ഇൻഡസ്ട്രിയൽ ഏരിയ യൂനിറ്റിന് കീഴിൽ ഏഷ്യൻ ടൗൺ ഗ്രാൻഡ് മാളിന് സമീപം പുതുതായി ഖുർആൻ ഹദീസ് ലേർണിംഗ് സ്കൂൾ ആരംഭിച്ചു.

എല്ലാ തിങ്കളാഴ്ചയും രാത്രി 8:30 മുതൽ നടക്കുന്ന ക്ലാസിന് പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി നേതൃത്വം നൽകും

ആദ്യ ബാച്ചിന്റെ ഉദ്ഘാടനം ഗ്രാൻഡ്മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ നിർവഹിച്ചു.

ക്യു.കെ. ഐ.സി ഓർഗനൈസിംഗ് സെക്രട്ടറി സലാഹുദീൻ സ്വലാഹി, ക്യു.എച്ച്. എൽ.എസ് കൺവീനർ മുഹമ്മദ് എൻ.ടി. ജൈസൽ കിനാലൂർ, ശുക്കൂർ അൻസാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിശദ വിവരങ്ങൾക്ക് 31406673, 60004485 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.