ദോഹ: ഖത്തർ മതകാര്യ വകുപ്പിന്റെ അതിഥിയായി ഖത്തറിൽ വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ ബഹുമാന്യ പണ്ഡിതൻ ഹുസൈൻ സലഫിക്ക് ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഹൃദ്യമായ സ്വീകരണം നൽകി.
വെള്ളിയാഴ്ച വൈകിട്ട് 5:30 ന് ഫനാറിൽ നടക്കുന്ന കേരള കോൺഫറൻസിലും, ശനിയാഴ്ച വൈകിട്ട് 7:30 ന് നടക്കുന്ന ഫാമിലി കോൺഫറൻസിലും അദ്ദേഹം സംബന്ധിക്കും.
സ്വീകരണത്തിന് ശുഹൂർ അൽഅസ്ഹരി, അബ്ദുറഷീദ് അൽകൗസരി, കെ.ടി. ഫൈസൽ സലഫി, മുജീബ് റഹ്മാൻ മിശ്കാത്തി, ഉമർ ഫൈസി, മുഹമ്മദലി മൂടാടി, ഉമർ സ്വലാഹി, അൻവർ കടവത്തൂർ ഷഹാൻ വി.കെ, ഷാനിബ് എന്നിവർ നേതൃത്വം നൽകി