ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെൻ്റർ ദഅവ വിംഗിനു കീഴിൽ നടത്തി വരുന്ന അഖീദ പഠന ക്ലാസിൻ്റെ കോൺവൊക്കേഷനും ഉന്നത വിജയം നേടിയവരെ ആദരിക്കലും സംഘടിപ്പിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിൽ ഫാതിമത്തു ലുബാന (വുകൈർ) ഒന്നാം റാങ്ക് നേടി, നസീഹ ഫർഹാന (ഫരീജ് അബ്ദുൽ അസീസ്), സാലിം പി (അബൂഹമൂർ) എന്നിവർ യഥാക്രമം രണ്ട് മൂന്ന് റാങ്കുകൾക്ക് അർഹരായി.
ക്യു.കെ. ഐ.സി ഹാളിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി, വൈസ് പ്രസിഡൻ്റ് ഖാലിദ് കട്ടുപ്പാറ, സെക്രട്ടറി സ്വലാഹുദ്ധീൻ സ്വലാഹി, ഉമർ ഫൈസി എന്നിവർ സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിച്ചു.
സെലു അബൂബക്കർ, ഫൈസൽ സലഫി എടത്തനാട്ടുകര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ദഅവ വിംഗ്
ക്യു. കെ . ഐ. സി