ദോഹ: മാറുന്ന ജീവിത സാഹചര്യങ്ങളിൽ സോഷ്യൽ മീഡിയകൾ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് രക്ഷിതാക്കൾ ബോധവാന്മാരാകണമെന്നും, അനിവാര്യമായ ധാർമിക വിദ്യാഭ്യാസം അവർക്കുറപ്പ് വരുത്തണമെന്നും ഖത്തർ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിൻ ക്ലിനിക്കൽ ഫാക്കൽറ്റിയും എച്ച്.എം.സി എമർജൻസി മെഡിസിൻ അസ്സോസിയേറ്റ് കാൾസൾട്ടന്റുമായ ഡോക്ടർ നൗഷിക് പുതിയോട്ടിൽ പ്രസ്താവിച്ചു. അബൂഹമൂർ എം ഇ എസ് സ്കൂളിൽ പ്രവർത്തിക്കുന്ന അൽമനാർ മദ്‌റസ പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. "തിരിച്ചറിവിന്റ വിദ്യാഭ്യാസം ; ധാർമ്മികതയുടേയും " എന്ന ആശയം ഉയർത്തിപ്പിടിച്ച് നടന്ന പ്രവേശനോത്സവത്തിൽ ക്യു .കെ. ഐ. സി. പ്രസിഡന്റ് മുജീബുറഹ്മാൻ മിശ്കാത്തി, ജന: സെക്രട്ടറി സലാഹുദ്ധീൻ സലാഹി , ഉമർ ഫൈസി, കെ ടി ഫൈസൽ സലഫി എന്നിവർ സംസാരിച്ചു.വിവിധ പരീക്ഷകളിലും മത്സരങ്ങളിലും ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും, സമ്മാന വിതരണവും വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു.പുതിയ അധ്യായന വർഷത്തെ ക്ലാസ്സുകൾക്ക് തുടക്കമായെന്നും കൂടുതൽ വിവരങ്ങൾക്ക് 55559756, 60004486 എന്നീ നമ്പറുകളിൽ ബന്ധെപ്പെടാമെന്നും എഡ്യൂക്കേഷൻ വിങ് കൺവീനർ ഷബീർ അലി അറിയിച്ചു.