ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെന്റർ 2023 വർഷത്തെ കലണ്ടർ പുറത്തിറക്കി. നമസ്കാരസമയം,
നാട്ടിലെയും ഖത്തറിലെയും വിശേഷ ദിവസങ്ങൾ, വിവിധ ദഅവ സംരംഭങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന കലണ്ടർ ഏറെ പുതുമകൾ നിറഞ്ഞതാണ്.
വാൾ കലണ്ടറിനു പുറമെ ടേബിൾ കലണ്ടറും ഇത്തവണ ലഭ്യമാണ്.
കലണ്ടറിന്റെ പ്രകാശനം ഉമർ ഫൈസിക്ക് ആദ്യ കോപ്പി നൽകിക്കൊണ്ട് PK ബഷീർ MLA നിർവ്വഹിച്ചു.ക്യു.കെ.ഐ.സി ജന: സെക്രട്ടറി സ്വലാഹുദ്ധീൻ സ്വലാഹി, വൈസ്.പ്രസിഡന്റ് ഉസ്മാൻ വിളയൂർ, ട്രഷറർ മുഹമ്മദലി മൂടാടി, ഒ എ കരീം, അബ്ദുൽ ഹക്കീം പിലാത്തറ, സെലു അബൂബക്കർ, ശഹാൻ വി.കെ. ശബീറലി അത്തോളി, അസ്‌ലം കാളികാവ് എന്നിവർ സംബന്ധിച്ചു. കോപ്പികൾക്ക് 60004485 എന്ന നമ്പറിൽ ബന്ധപ്പെടുക