Blog Detaisl

QKIC വിജ്ഞാന വിരുന്ന് സംഘടിപ്പിച്ചു

ഖത്തർ കേരള ഇസ്‌ലാഹി സെന്റർ ദഅവ വിംഗ് വിജ്ഞാന വിരുന്ന് സംഘടിപ്പിച്ചു. ചേർന്ന് നിൽക്കുക, ചേർത്ത് നിർത്തുക എന്ന വിഷയത്തിൽ നടന്ന മുനവ്വർ സ്വലാഹിയുടെ ക്ലാസ് കേൾവിക്കാർക്ക് ഹൃദയസ്പർശിയായ അനുഭവമായി മാറി.  സ്നേഹബന്ധത്തിന്റെ പവിത്രയും അവ ഊട്ടിയുറപ്പിക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. പ്രയാസ വേളയിലും, സന്തോഷ വേളയിലും വിശ്വാസികൾ ഒരു കെട്ടിടത്തിന്റെ ചുവര് പോലെ ബലവത്തായി ചേർന്ന് നിൽക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഉണർത്തി.

 

മരണ ചിന്തകൾ എന്ന വിഷയത്തിൽ നടന്ന ക്ലാസിന് അഷ്റഫ് സലഫി നേതൃത്വം നൽകി. ഒരാൾക്കും ഒളിച്ചോടാൻ കഴിയാത്ത യാഥാർത്ഥ്യമാണ് മരണമെന്നും ഒഴിവു സമയങ്ങളും ആരോഗ്യവും ഉള്ള സമയത്ത് അവ മരണാനന്തര ജീവിതത്തിന് വേണ്ടി ഉപയോഗിക്കണമെന്ന് അദ്ദേഹം സദസ്യരെ ഉണർത്തി.

 

പരിപാടിയിൽ മുഹമ്മദലി മൂടാടി. കെ.ടി. ഫൈസൽ സലഫി. അബ്ദുൽ ഹക്കീം പിലാത്തറ എന്നിവർ സംസാരിച്ചു. സി.പി.ശംസീർ  ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് മാത്രമായി സംഘടിപ്പിച്ച ലിറ്റിൽ വിംഗ്സ് പരിപാടിക്ക് മുജീബ് റഹ്മാൻ മിശ്കാത്തി, അസ്‌ലം കാളികാവ് എന്നിവർ നേതൃത്വം നൽകി